Sections

Gold Rate; Gold Price Today in Kerala: മൂന്ന് ദിവസത്തെ ഇടിവിന് പിന്നാലെ ഇന്ന് കുതിച്ച് സ്വർണവില

Friday, Oct 11, 2024
Reported By Admin
Gold price increase in Kerala to ₹56,760 per sovereign after 3-day decline

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്ന വില ഇടിവിന് പിന്നാലെ ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയുടെ വർധനയുണ്ടായി. ഇതോടെ സ്വർണവില ഒരു പവന് 56,760 രൂപ എന്ന നിലയിലേക്ക് കുതിച്ചുയർന്നു.

നേരത്തെ, ഒക്ടോബർ 4ന് 56,960 രൂപയിലേക്ക് എത്തി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡിട്ടതിൽ പിന്നെ ഒക്ടോബർ 5നും 6നും സ്വർണം വിലയിൽ മാറ്റമില്ലാതെ തുടരുകയും ഒക്ടോബർ 7 മുതൽ വില ഇടിവ് സംഭവിക്കുകയും ഇന്നലെ 56,200 രൂപ എന്ന ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റുവും താഴ്ന്ന നിരക്കിലെത്തിയിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ ഇന്ന് 70 രൂപയുടെ വർധനയുണ്ടായി. 7,095 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.