Sections

Gold Rate; Gold Price Today in Kerala: ഇന്ന് മാറ്റമില്ലാതെ സ്വർണവില; 56,800 രൂപയിൽ തുടരുന്നു

Tuesday, Oct 08, 2024
Reported By Admin
Kerala gold price today remains steady at ₹56,800 per sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണനിരക്കിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ വിൽപ്പന നടന്ന നിരക്കായ 56,800 രൂപ തന്നെയാണ് ഇന്നും. നേരത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 56,960 രൂപയിൽ നിന്നുമാണ് ഇന്നലെ സ്വർണം 160 രൂപ കുറഞ്ഞ് 56,800 രൂപയിലേക്ക് എത്തിയത്.

ഈ മാസം ആരംഭത്തിൽ 56,400 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് വില വർധിക്കുകയും ഒക്ടോബർ 4ന് റെക്കോർഡ് നിരക്കായ 56,960 രൂപയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഒക്ടോബർ 5, 6 തീയതികളിൽ വിലയിൽ മാറ്റമില്ലാതെ തുടരുകയും ഇന്നലെ വില ഇടിയുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,100 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.