- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിനവും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. നവംബർ 18 മുതൽ തുടർന്ന് പോന്ന വില വർധനവാണ് ഇന്നും ആവർത്തിക്കപ്പെട്ടത്. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയായി കുതിച്ചുയർന്നു.
നേരത്തെ നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55,480 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് നവംബർ 18ന് 480 രൂപയുടെയും 19ന് 560 രൂപയുടെയും 20ന് 400 രൂപയുടെയും 21ന് 240 രൂപയുടെയും ഇന്നലെ 640 രൂപയുടെയും വർധന ഉണ്ടായി.
നവംബർ 17ലെ നിരക്കിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 2,920 രൂപയുടെ വൻ വർധനയാണ് സ്വർണത്തിനുണ്ടായിട്ടുള്ളത്. നവംബർ മാസം ആരംഭം മുതൽ നവംബർ 16 വരെ തുടർന്ന് പോന്ന വില ഇടിവിന്റെ ട്രെന്റാണ് ഇതോടെ മാറിയത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 75 രൂപ വർധിച്ച് 7,300 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.