- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 960 രൂപയുടെ ഇടിവാണിന്നുണ്ടായത്. 56,640 രൂപയിലേക്ക് ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ ഇടിഞ്ഞു.
നേരത്തെ നവംബർ 17ന് 55,480 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിലെ ഏറ്റവും താഴ്ന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണം പിന്നീടുള്ള ഒരാഴ്ച തുടർച്ചയായി വില വർധിക്കുകയും നവംബർ 23ന് 58,400 രൂപയിലേക്ക് കുതിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ 800 രൂപയുടെ ഇടിവിലൂടെ 57,600 രൂപയിലേക്ക് താഴ്ന്ന സ്വർണത്തിന് ഇന്ന് 960 രൂപയുടെ ഇടിവിലൂടെ 56,640 രൂപയിലേക്കും എത്തുകയായിരുന്നു. രണ്ട് ദിനം കൊണ്ട് വിലയിൽ 1,760 രൂപയുടെ ഇടിവാണ് സ്വർണം നേരിട്ടത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 120 രൂപ കുറഞ്ഞ് 7,080 രൂപയായി താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.