- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന വൻകുതിപ്പിന് പിന്നാലെ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ വിൽപ്പന നടന്ന 56,480 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന, റെക്കോർഡ് വിലയിൽ തന്നെയാണ് ഇന്നും വിൽപ്പന നടക്കുന്നത്.
സെപ്റ്റംബർ രണ്ടിന് 53,360 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണം പിന്നീട് വിലയിൽ ഏറ്റക്കുറച്ചിലുകളോടെ തുടർന്നെങ്കിലും സെപ്റ്റംബർ 21ന് 55,680 രൂപയിലേക്ക് ഉയർന്ന് മെയ് 20ലെ വിലയായ 55,120 രൂപ എന്ന റെക്കോർഡ് പുതുക്കിയിരുന്നു. തുടർന്ന് സെപ്റ്റംബർ 23ന് 55,840 രൂപയിലേക്കും 24ന് 56,000 രൂപയിലേക്കും ഇന്നലെ 56,480 രൂപയിലേക്കും ഉയർന്ന റെക്കോർഡ് തിരുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,060 രൂപ.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.