Sections

Gold Rate; Gold Price Today in Kerala: വീണ്ടും കുതിപ്പ്; സ്വർണവില പുതിയ ഉയരത്തിൽ

Friday, Sep 27, 2024
Reported By Admin
Gold Price Surges to Record ₹56,800 Per Sovereign in Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ സ്വർണവില ഒരു പവന് 56,800 രൂപ എന്ന പുതിയ റെക്കോർഡ് ഉയരത്തിലെത്തി.

നേരത്തെ, സെപ്റ്റംബർ 21ന് 55,680 രൂപയിലേക്ക് എത്തി മെയ് 20ന് സൃഷ്ടിച്ച റെക്കോർഡ് തകർത്തതിൽപ്പിന്നെ തുടർച്ചയായി ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണം തിരുത്തിപോരുകയാണ്.

സെപ്റ്റംബർ 23ന് 55,840 രൂപയിലേക്ക് ഉയർന്ന സ്വർണം 24ന് 56,000 രൂപയിലേക്കും 25ന് 56,480 രൂപയിലേക്കും ഉയർന്ന് പുതിയ റെക്കോർഡിട്ടു. തുടർന്ന് ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപ വർധിച്ച് 7,100 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.