- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിനമായി തുടർന്ന് പോന്ന വിലയിലെ വർധന ഇന്നും ആവർത്തിച്ച് സ്വർണം. ഒരു പവൻ സ്വർണത്തിന് ഇന്ന് വർധിച്ചത് 640 രൂപ. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,800 രൂപയിലേക്ക് കുതിച്ചുയർന്നു.
നേരത്തെ, നവംബർ മാസം ആരംഭം മുതൽ ഒക്ടോബർ മാസത്തിൽ നിന്നും വിഭിന്നമായി വില ഇടിവിന്റെ ട്രെന്റ് തുടർന്ന സ്വർണം നവംബർ 14 ആയപ്പോഴേയ്ക്കും 55,480 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീണിരുന്നു. നവംബർ 17 വരെ ഇതേ നില തുടർന്ന സ്വർണവില പിന്നീടുള്ള അഞ്ച് ദിവസംകൊണ്ട് കുതിച്ചുയരുകയായിരുന്നു. അഞ്ച് ദിനം കൊണ്ട് 2,320 രൂപയുടെ വർധയാണ് സ്വർണവിലയിൽ സംഭവിച്ചത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 80 രൂപ വർധിച്ച് 7,225 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.