Sections

Gold Rate; Gold Price Today in Kerala: സ്വർണവില പുതിയ ഉയരത്തിൽ; വിലയിലെ കുതിപ്പ് തുടരുന്നു

Tuesday, Sep 24, 2024
Reported By Admin
Gold prices in Kerala hit a new record high of ₹56,000 per sovereign.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നുണ്ടായ കുതിപ്പോടെ സ്വർണം വിലയിൽ പുതിയ റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ സ്വർണവില ഒരു പവന് ആദ്യമായി  56,000 രൂപയിലേക്ക് ഉയർന്നു. ഇത് സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

നേരത്തെ, സെപ്റ്റംബർ 21ന് 55,680 രൂപയിലേക്ക് ഉയർന്ന് മെയ് 20ന് സൃഷ്ടിച്ച റെക്കോർഡ് തകർത്തതിൽ പിന്നെ സ്വർണവിലയിൽ തുടർച്ചയായി ഏറ്റവും ഉയർന്ന നിരക്കെന്ന് റെക്കോർഡ് തിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ സ്വർണവില 55,840 രൂപയിലേക്ക് ഉയർന്ന് സെപ്റ്റംബർ 21ലെ റെക്കോർഡ് തിരുത്തിയപ്പോൾ ഇന്ന് 56,000 രൂപയിലേക്ക് ഉയർന്ന് ഇന്നലെത്തെ റെക്കോർഡും പഴങ്കഥയാക്കി.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ആദ്യമായി 7,000 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.