Sections

Gold Rate; Gold Price Today in Kerala: റെക്കോർഡുകൾ തകർത്ത് മുന്നേറി സ്വർണവില; ഇന്ന് വിലയിൽ വൻ വർധനവ്

Saturday, Sep 21, 2024
Reported By Admin
Kerala gold price hits all-time high at ₹55,680 per Sovereign in September 2024

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർധനവാണിന്നുണ്ടായത്. ഇതോടെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് മറികടന്ന് മുന്നേറി. ഒരു പവൻ സ്വർണത്തിന് 55,680 രൂപയാണ് ഇന്നത്തെ വില. നേരത്തെ മെയ് 20ന് രേഖപ്പെടുത്തിയ 55,120 രൂപ എന്ന റെക്കോർഡാണിതോടെ പഴങ്കഥയായത്.

സെപ്റ്റംബർ 2ന് 53,360 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിനാണ് പടിപടിയായി വില വർധിക്കുകയും ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തകർത്ത് മുന്നേറിയതും.

ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ ഇന്ന് 75 രൂപ വർധിച്ച് 6,960 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.