- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന വിലയിലെ വർധനവ് സ്വർണം ഇന്നും ആവർത്തിച്ചു. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണവില 56,480 രൂപയിലേക്ക് ഉയർന്ന് പുതിയ റെക്കോർഡുമിട്ടു.
നേരത്തെ സെപ്റ്റംബർ 19ന് 54,600 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചായി വില വർധിക്കുകയായിരുന്നു. അഞ്ച് ദിനം കൊണ്ട് 1,880 രൂപയുടെ വർധന സ്വർണവിലയിൽ സംഭവിച്ചിട്ടുണ്ട്.
ഈ മാസം ആരംഭത്തിൽ, സെപ്റ്റംബർ മാസം രണ്ടിന് 53,560 രൂപയ്ക്കായിരുന്നു സ്വർണം വിൽപ്പന നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പടിപടിയായി വില വർധിക്കുകയും, കഴിഞ്ഞ അഞ്ച് ദിവസമായി വിലയിൽ വലിയ കുതിപ്പ് നടത്തുകയും വിലയിലെ പല റെക്കോർഡുകളും തിരുത്തിക്കുറിക്കുകയുമായിരുന്നു. സെപ്റ്റംബർ മൂന്നിലെ വിലയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 3,120 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 60 രൂപ വർധിച്ച് 7,060 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.