- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി തുടർന്ന് പോന്ന വിലയിലെ വൻ വർധനവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 800 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയിലേക്ക് താഴ്ന്നു.
നേരത്തെ നവംബർ 17ന് ഈ മാസത്തെ ഇതുവരെയുള്ളതിലെ ഏറ്റവും താഴ്ന്ന നിരക്കായ 55,480 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിനങ്ങളിൽ വില വർധിക്കുകയും ശനിയാഴ്ച 58,400 രൂപയിലേക്ക് കുതിച്ചെത്തുകയും ചെയ്തിരുന്നു. ഒരാഴ്ച കൊണ്ട് 2,920 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചത്.
ഒക്ടോബറിൽ തുടർച്ചയായി വില വർധിക്കുകയും ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് പലകുറി തിരുത്തിക്കുറിക്കുകയും ചെയ്ത സ്വർണവില ഒക്ടോബർ 31ന് 59,640 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടർന്ന് നവംബർ മാസം ആരംഭം മുതൽ വില ഇടിവന്റെ ട്രെന്റ് തുടർന്ന സ്വർണം നവംബർ 14 ആയപ്പോഴേയ്ക്കും 55,480 രൂപ എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തുകയും ചെയ്തിരുന്നു. നവംബർ 16,17 തീയതികളിൽ ഇതേ നിരക്ക് തുടർന്ന സ്വർണം പിന്നീടുള്ള ഒരാഴ്ചകൊണ്ട് വീണ്ടും കുതിച്ചുയരുകയായിരുന്നു. വീണ്ടും റെക്കോർഡ് നിരക്കിലേക്ക് കുതിക്കുമെന്ന് കരുതിയിരുന്നിടത്താണ് ഇന്ന് വിലയിലെ ഇടിവ് സംഭവിച്ചത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 100 രൂപ ഇടിഞ്ഞ് 7,200 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.