Sections

Gold Rate; Gold Price Today in Kerala: തുടർച്ചയായ മൂന്നാം ദിനവും കുതിച്ച് സ്വർണവില; ഇന്ന് 400 രൂപയുടെ വർധന

Wednesday, Nov 20, 2024
Reported By Admin
Gold Price in Kerala Surges to ₹56,920 per Sovereign

സംസ്ഥാനത്ത് ഇന്നും സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,920 രൂപയിലേക്ക് ഉയർന്നു.

നവംബർ 14,16,17 തീയതികളിൽ 55,480 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിൽ തുടർന്ന സ്വർണത്തിന് പിന്നീടുള്ള മൂന്ന് ദിവസവും തുടർച്ചയായി വില വർധിക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് 1,440 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചിട്ടുള്ളത്.

നവംബർ 1ന് 59,080 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിനാണ് പിന്നീട് വില ഇടിയുകയും നവംബർ 17 ആയപ്പോഴേക്കും 55,480 രൂപയിലേക്ക് താഴുകയും ചെയ്തത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 60 രൂപ വർധിച്ച് 7,115 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.