Sections

Gold Rate; Gold Price Today in Kerala: വീണ്ടും വൻ ഇടിവിൽ സ്വർണം; ഇന്ന കുറഞ്ഞത് 1,080 രൂപ

Tuesday, Nov 12, 2024
Reported By Admin
Gold prices in Kerala continue to fall in November, reaching ₹56,680 per sovereign.

സംസ്ഥാനത്ത് ഈ മാസം ആരംഭം മുതൽ തുടരുന്ന വില ഇടിവിന്റെ ട്രെന്റ് ഇന്നും തുടർന്ന സ്വർണം. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് സംഭവിച്ചത് 1,080 രൂപയുടെ ഇടിവ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,680 രൂപയായി കുറഞ്ഞു.

നേരത്തെ, നവംബർ 1ന് 59,080 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ പടിപടിയായി വില താഴുകയായിരുന്നു. ഇതിനിടെ നവംബർ 7ന് മാത്രം 1,320 രൂപയുടെ ഇടിവും സംഭവിച്ചിരുന്നു.

നവംബർ ഒന്നിലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ 2,400 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 135 രൂപ കുറഞ്ഞ് 7,085 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.