- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 960 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,600 രൂപയിലേക്ക് കുതിച്ച് കയറി. ഇത് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കുമാണ്.
നേരത്തെ, സെപ്റ്റംബർ 2ന് 53,360 രൂപ എന്ന ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയ സ്വർണവില പിന്നീട് സെപ്റ്റംബർ 5 വരെ വിലയിൽ മാറ്റമില്ലാതെ തുടരുകയും. പിന്നീട് ചെറിയ രീതിയിൽ ഏറ്റക്കുറച്ചിലുകളോടെ തുടരുന്നതിനിടെയാണ് ഇന്ന് വൻ കുതിപ്പ് സംഭവിച്ചത്.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 120 രൂപ വർധിച്ച് 6,825 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.