Sections

Gold Rate: Gold Price Today in Kerala: മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് പിന്നാലെ ഇന്ന മാറ്റമില്ലാതെ സ്വർണവില

Tuesday, Sep 03, 2024
Reported By Admin
Gold Price Today in Kerala

കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്നപോന്ന വിലയിലെ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ വിൽപ്പന നടന്ന 53,360 രൂപതന്നെയാണ് ഇന്നും വില നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ ഓഗസ്റ്റ് 28ന് 53,720 രൂപയിലേക്ക് എത്തി കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കെന്ന നിലയിലെത്തിയതിന് പിന്നാലെ സ്വർണവിലയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ 80 രൂപ വീതവും ഇന്നലെ 200 രൂപയും കുറഞ്ഞിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 6,670 രൂപ.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.