- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിൽ ഈ മാസം ആരംഭം മുതൽ തുടർന്നുപോന്ന വിലയിലെ ഇടിവിന് അവസാനം കുറിച്ചുകൊണ്ട് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,920 രൂപയിലേക്ക് ഉയർന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞ് 7,365 രൂപയായി താഴ്ന്നു.
നേരത്തെ, നവംബർ 1ന് സ്വർണവിപണി ഇടിവോടുകൂടിയാണ് ആരംഭിച്ചത്. ഒക്ടോബർ 31ന് 59,640 രൂപ എന്ന റെക്കോർഡ് ഉയരത്തിൽ നിൽക്കെയാണ് നവംബർ ഒന്ന് 560 രൂപയുടെ ഇടിവ് നേരിട്ടത്. തുടർന്നുള്ള ദിവസങ്ങളിലും വിലയിൽ ഇടിവ് തുടർന്ന സ്വർണം ഇന്നലെ 58,840 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുകയായിരുന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.