- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിനം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,760 രൂപയിലേക്ക് കുതിച്ചു.
നേരത്തെ, ഓഗസ്റ്റ് 28ന് 53,720 രൂപയിലേക്ക് ഉയർന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉർന്ന നിരക്കിലെത്തിയ സ്വർണ വിലയിൽ പിന്നീടുള്ള ദിവസങ്ങളിൽ നേരിയ ഇടിവ് സംഭവിക്കുകയും സെപ്റ്റംബർ 2ന് 53,360 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. പിന്നീടുള്ള ദിവങ്ങളിൽ വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വീണ്ടും വിലയിലെ കുതിപ്പ് സംഭവിച്ചിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 50 രൂപ വർധിച്ച് 6,720 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.