- Trending Now:
സംസ്ഥാനത്ത് ദിപാവലിക്ക് ശേഷം സ്വർണവിലയിൽ സംഭവിച്ച ഇടിവ് ഇന്നും തുടർന്നു. ഇന്നലെ 560 രൂപ ഒരു പവൻ സ്വർണത്തിന് കുറഞ്ഞ സ്ഥാനത്ത് ഇന്ന് 120 രൂപയുടെ ഇടിവും സംഭവിച്ചു. തുടർച്ചയായ രണ്ട് ദിനം കൊണ്ട് 680 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചത്. ഇന്നത്തെ ഇടിവോടുകൂടി ഒരു പവൻ സ്വർണത്തിന്റെ വില 58,960 രൂപയിലേക്ക് താഴ്ന്നു.
തുടർച്ചയായി ഏറ്റവും ഉയർന്ന നിരക്ക് എന്ന റെക്കോർഡ് തിരുത്തിക്കൊണ്ടിരുന്ന സ്വർണം ഒക്ടോബർ 31ന് 59,640 രൂപ വരെ ഉയർന്നതിന് ശേഷമാണ് ഇന്നലെയും ഇന്നുമായി വിലയിൽ ഇടിവ് നേരിട്ടത്.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 15 രൂപ കുറഞ്ഞ് 7,370 രൂപയായി താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.