- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 560 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,520 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ ആഴ്ചകളിലെ തുടർച്ചയായ വില ഇടിവിന് പിന്നാലെ ഇന്നലെ 480 രൂപയുടെ വർധന സ്വർണവിലയിൽ സംഭവിച്ചിരുന്നു.
നേരത്തെ നവംബർ ഒന്നിന് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ 59,080 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് വില ഇടിയുകയും നവംബർ 14ന് 55,480 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. സെപ്റ്റംബർ 23ന് ശേഷം ഇതാദ്യമായാണ് സ്വർണവില 56,000 രൂപയിലും താഴേയ്ക്ക് പോയത്. നവംബർ 14ലെ നിരക്ക് നവംബർ 16, 17 തീയതികളിൽ തുടർന്നതിന് ശേഷമാണ് ഇന്നലെയും ഇന്നുമായി സ്വർണവില വീണ്ടും കുതിച്ചുയർന്നത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 70 രൂപ ഉയർന്ന് 7,065 രൂപയായി വർധിച്ചു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.