- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനമായ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,600 രൂപയിലേക്ക് താഴ്ന്നു.
നേരത്തെ, സെപ്റ്റബംർ 16ന് 55,040 രൂപ എന്ന ഈ മാസം ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയ സ്വർണവില പിന്നീടുള്ള മൂന്ന് ദിനം തുടർച്ചയായി താഴുകയായിരുന്നു. സെപ്റ്റംബർ 17, 18 തീയതികളിൽ 120 രൂപ വീതം ഇടിഞ്ഞ സ്വർണത്തിന് ഇന്ന് 200 രൂപയുടെ ഇടിവും സംഭവിച്ചു.
തുടർച്ചയായ മൂന്ന് ദിനം കൊണ്ട് സ്വർണവിലയിൽ 440 രൂപയുടെ ഇടിവാണുണ്ടായിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ കുറഞ്ഞ് 6,825 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.