Sections

Gold Rate; Gold Price Today in Kerala: വൻ ഇടിവിൽ സ്വർണം; സെപ്റ്റംബർ 23 ശേഷം ആദ്യമായി 56,000 രൂപയിലും താഴെ എത്തി

Thursday, Nov 14, 2024
Reported By Admin
Gold prices drop in Kerala below ₹56,000 per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ സ്വർണവില സെപ്റ്റംബർ 23 ശേഷം ആദ്യമായി 56,000 രൂപയിലും താഴേയ്ക്ക് എത്തി. ഒരു പവൻ സ്വർണത്തിന് 55,480 രൂപയാണ് ഇന്നത്തെ വില.

ഒക്ടോബറിലുടനീളം വില വർധനവിന്റെ ട്രെന്റ് തുടർന്ന സ്വർണത്തിന് നവംബർ ആയപ്പോഴേയ്ക്കും യുഎസ് തിരിഞ്ഞെടുപ്പിന്റെ റിസൾട്ട് പുറത്തുവന്നതോടുകൂടി വിലയിൽ ഇടിവ് തുടരുകയാണ്.

ഈ മാസം ആരംഭത്തിൽ 59,080 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണമാണ് പടിപടിയായുള്ള വില ഇടിവിനെത്തുടർന്ന് ഇന്ന് 55,480 രൂപയിലെത്തി നിൽക്കുന്നത്. നവംബർ ഒന്നിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 3,600 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിട്ടുണ്ട്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 110 രൂപ താഴ്ന്ന് 6,935 രൂപയിലേക്ക് വീണു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.