- Trending Now:
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ വർധനയാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 54,920 രൂപയിലേക്ക് ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ വൻ കുതിപ്പ് നേരിടുന്നത്.
നേരത്തെ, സെപ്റ്റംബർ 2-5 വരെ 53,360 രൂപ എന്ന ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും താഴ്ന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് വില വർധിക്കുകയായിരുന്നു. ഇന്നലെ 960 രൂപയുടെ കുതിപ്പ് നടത്തിയ സ്വർണത്തിനാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്.
സെപ്റ്റംബർ 5 ലെ വിലയിൽ നിന്നും ഇന്നത്തെ വിലയിലേക്ക് എത്തുമ്പോൾ 1,560 രൂപയുടെ വർധനയാണ് ഒരു പവൻ സ്വർണത്തിന് വന്നിട്ടുള്ളത്.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 40 രൂപ വർധിച്ച് 6,865 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.