- Trending Now:
കേരളപിറവി ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. റെക്കോർഡുകളിൽ നിന്നും റെക്കോർഡുകളിലേക്ക് കുതിച്ചുകൊണ്ടിരുന്ന സ്വർണം 60,000 രൂപയും പിന്നിട്ട് മുന്നേറുമെന്ന് കരുതിയിരിക്കെയാണ് ഇന്ന വിലയിൽ ഇടിവ് സംഭവിച്ചത്. ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയിലേക്ക് താഴ്ന്നു.
നേരത്തെ, ഒക്ടോബർ ഒന്നിന് 56,400 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണമാണ് പിന്നീട് നിരന്തരം ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് തിരുത്തിക്കൊണ്ട് ഇന്നലെ 59,640 രൂപയിലേക്ക് എത്തിയത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞ് 7,385 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.