- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് സ്വർണവിലയിൽ വർധന സംഭവിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 280 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,720 രൂപയിലേക്ക് ഉയർന്നു.
നേരത്തെ, സെപ്റ്റംബർ ഒന്നിന് 53,560 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിനം വിലയിൽ 200 രൂപ കുറയുകയും 53,360 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. പിന്നീടുള്ള മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം സെപ്റ്റംബർ 6ന് വില 400 രൂപ വർധിക്കുകയും 53,760 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു. തുടർന്ന് തൊട്ടടുത്ത ദിനം വില വീണ്ടും കുറയുകയും 53,440 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. പിന്നീടുള്ള മൂന്ന് ദിനം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഇന്നാണ് വീണ്ടും വില വർധിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 35 രൂപ വർധിച്ച് 6,715 രൂപയായി വർധിച്ചു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.