- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,320 രൂപയായി വർധിച്ചു. നേരത്തെ മെയ് 21 ന് 480 രൂപയുടെയും 23ന് 800 രൂപയുടെയും 24ന് 720 രൂപയുടെയും ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. മൂന്ന് ദിനംകൊണ്ട് 2000 രൂപയുടെ ഇടിവ് നേരിട്ട സ്വർണത്തിന് പിന്നീടുള്ള രണ്ട് ദിനം വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയുടെ വർധനവിലൂടെ 6,665 രൂപയിലേക്ക് ഉയർന്നു.
24 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 216 രൂപയുടെ വർധനവിലൂടെ 58,168 രൂപയിലേക്ക് ഉയർന്നപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 27 രൂപ വർധിച്ച് 7,271 രൂപയിലേക്കും ഉയർന്നു.
18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 160 രൂപ. ഇതേതുടർന്ന് 18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില 43,624 രൂപയായി വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 20 രൂപയുടെ വർധനവിലൂടെ 5,453 രൂപയായി വർധിച്ചു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.