- Trending Now:
സംസ്ഥാനത്ത് വൻ ഇടിവിന് പിന്നാലെ തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 200 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,680 രൂപയിലേക്ക് ഉയർന്നു. നേരത്തെ മെയ് 27ന് 200 രൂപയുടെ വർധനവ് രേഖപ്പെടുത്തിയ സ്വർണത്തിന് ഇന്നലെ 160 രൂപയുടെ വർധനവ് സംഭവിച്ചിരുന്നു. തുടർച്ചയായ മൂന്ന് ദിനം കൊണ്ട് 560 രൂപയുടെ വർധനവ് സ്വർണവിലയിൽ സംഭവിച്ചു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപയുടെ വർധനവിലൂടെ 6,710 രൂപയിലേക്ക് ഉയർന്നു.
24 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 216 രൂപയുടെ വർധനവുണ്ടായി. ഇതോടെ 24 കാരറ്റ് 8 ഗ്രാം സ്വർണത്തിന്റെ വില 58,560 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 27 രൂപയുടെ വർധനവിലൂടെ 7,320 രൂപയിലേക്ക് ഉയർന്നു.
18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ച് 160 രൂപ. 43,920 രൂപയാണ് 18 കാരറ്റ് 8 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപയുടെ വർധനവിലൂടെ 5,490 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.