Sections

റെക്കോർഡിന് പിന്നാലെ ഇടിവ് രേഖപ്പെടുത്തി സ്വർണവില

Tuesday, May 21, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി റെക്കോർഡിട്ടതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 480 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 54,640 രൂപയായി ഇടിഞ്ഞു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഇന്ന് 60 രൂപയുടെ ഇടിവിലൂടെ 6,830 രൂപയിലേക്കും താഴ്ന്നു.

8 ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 520 രൂപയുടെ ഇടിവ് നേരിട്ടു. 59,608 രൂപയാണ് എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 65 രൂപയുടെ ഇടിവിലൂടെ 7,451 രൂപയായി വില കുറഞ്ഞു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 392 രൂപയുടെ ഇടിവിലൂടെ 44,704 രൂപയായി കുറഞ്ഞപ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 49 രൂപ ഇടിഞ്ഞ് 5,588 രൂപയായി താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.