Sections

കുതിപ്പ് തുടർന്ന് സ്വർണവില; പുതിയ ഉയരത്തിൽ

Monday, May 20, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന വിലയിലെ കുതിപ്പ് തുടർന്ന് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 400 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണവില പുതിയ ഉയരത്തിൽ എത്തി റെക്കോർഡ് സൃഷ്ടിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് വില ഇന്ന് 55,120 രൂപ ആയാണ് വർധിച്ചത്. ശനിയാഴ്ച 54,720 രൂപയിലേക്ക് എത്തി ഏപ്രിൽ 19ന് സൃഷ്ടിച്ച റെക്കോർഡ് തകർത്തിരുന്നു. ശനിയാഴ്ച സൃഷ്ടിച്ച റെക്കോർഡാണ് ഒരു ദിവസം പിന്നിട്ടപ്പോഴേയ്ക്കും തിരുത്തിക്കുറിക്കപ്പെട്ടത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ വർധിച്ച് 6,890 രൂപയായി വർധിച്ചു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് 432 രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 60,128 രൂപയായി വർധിച്ചു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 54 രൂപ വർധിച്ച് 7,516 രൂപയായി ഉയർന്നു.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് 328 രൂപയുടെ വർധനവിലൂടെ 45,096 രൂപയിലേക്ക് ഉയർന്നപ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 41 രൂപ വർധിച്ച് 5,637 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.