Sections

മൂന്ന് ദിവസത്തെ തുടർച്ചയായ വർധനവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ ഇടിവ്

Thursday, May 30, 2024
Reported By Admin
Gold Price Today in Kerala

കഴിഞ്ഞ മൂന്ന് ദിനം തുടർച്ചയായി വില വർധിച്ച സ്വർണത്തിന് ഇന്ന് വിലയിൽ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,360 രൂപയായി കുറഞ്ഞു. നേരത്തെ കഴിഞ്ഞ മൂന്ന് ദിനം കൊണ്ട് 560 രൂപയുടെ വർധനവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപയുടെ ഇടിവ് ഇന്നുണ്ടായി. 6,670 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് വില 352 രൂപയുടെ ഇടിവിലൂടെ 58,208 രൂപയായി താഴ്ന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 44 രൂപയുടെ കുറവുണ്ടായി. 7,276 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 264 രൂപ. 43,656 രൂപയാണ് 18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 33 രൂപയുടെ ഇടിവിലൂടെ 5,457 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.