Sections

രണ്ട് ദിവസത്തെ കുതിപ്പിനൊടുവിൽ വില ഇടിഞ്ഞ് സ്വർണം

Friday, May 17, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന കുതിപ്പിനൊടുവിൽ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 200 രൂപയുടെ ഇടിവാണ് സംഭവിച്ചത്. 54,080 രൂപയാണ് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ     560 രൂപയുടെയും 15ന് 320 രൂപയുടെയും വർധനവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപ ഇടിഞ്ഞ് 6,760 രൂപയിലേക്ക് താഴ്ന്നു.

24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് വില ഇന്ന് 216 രൂപ ഇടിഞ്ഞ് 59,000 രൂപയിലേക്ക് താഴ്ന്നു. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 27 രൂപ കുറഞ്ഞ് 7,375 രൂപയിലേക്ക് എത്തി.

എട്ട് ഗ്രാം 18 ഗ്രാം സ്വർണത്തിന് 160 രൂപ താഴ്ന്ന് 44,248 രൂപയായി കുറഞ്ഞപ്പോൾ 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കുറഞ്ഞ് 5,531 രൂപയിലേക്കും താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.