Sections

അക്ഷയതൃതീയക്ക് ശേഷം സ്വർണവില താഴേയ്ക്ക്? തുടർച്ചയായ മൂന്നാംദിനവും വില ഇടിഞ്ഞു

Tuesday, May 14, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് അക്ഷയതൃതീയക്ക് ശേഷം തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,400 രൂപയായി താഴ്ന്നു. ഇന്നലെ 80 രൂപയുടെ ഇടിവും ശനിയാഴ്ച 240 രൂപയുടെ ഇടിവും സ്വർണവിലയിൽ സംഭവിച്ചിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 40 രൂപയുടെ കുറവ് സംഭവിച്ചു. 6,675 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 344 രൂപയുടെ ഇടിവ് നേരിട്ടു. 58,256 രൂപയാണ് എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില ഇന്ന് 43 രൂപയുടെ ഇടിവിലൂടെ 7,282 രൂപയായി കുറഞ്ഞു.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന്റെ വിലയിൽ ഇന്ന് കുറഞ്ഞത് 256 രൂപ. ഇതോടെ 18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില 43,696 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില ഇന്ന് 32 രൂപയുടെ ഇടിവിലൂടെ 5,462 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.