Sections

Gold Rate: Gold Price Today in Kerala: കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ ഇടിവ്; ഇന്ന് 640 രൂപയുടെ കുറവ്

Saturday, Jun 22, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്നലെ സംഭവിച്ച കുതിപ്പിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 640 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,080 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ സ്വർണവിലയിൽ 600 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇതോടെ 6,635 രൂപയിലേക്ക് വീണു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 696 രൂപയുടെ ഇടിവാണുണ്ടായത്. 57,904 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 87 രൂപ ഇടിഞ്ഞ് 7,238 രൂപയിലേക്ക് താഴ്ന്നു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് 520 രൂപയുടെ ഇടിവ് നേരിട്ട് 43,432 രൂപയിലേക്ക് താഴ്ന്നപ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 65 രൂപ കുറഞ്ഞ് 5,429 രൂപയിലേക്ക് ഇടിഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.