- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 80 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില വീണ്ടും 53,000 രൂപയിലേക്ക് ഉയർന്നു. നേരത്തെ ബുധൻ വ്യാഴം ദിവസങ്ങളിൽ 200 രൂപ വീതം സ്വർണത്തിന് ഇടിഞ്ഞപ്പോൾ ഇന്നലെ 320 രൂപയുടെ വർധനവ് സംഭവിച്ചിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഇന്ന് 10 രൂപ വർധിച്ച് 6,625 രൂപയായി ഉയർന്നു.
ഇരുപത്തിനാല് കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 96 രൂപ. ഇതോടെ 24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന്റെ വില 57,824 രൂപയിലേക്ക് എത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 12 രൂപ വർധിച്ച് 7,228 രൂപയായും ഉയർന്നു.
എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 72 രൂപ വർധിച്ച് 43,368 രൂപയിലേക്ക് എത്തിയപ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 9 രൂപ വർധിച്ച് 5,421 രൂപയായും ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.