- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിനം തുടർന്ന പോന്ന ഇടിവിന് അവസാനം കുറിച്ചുകൊണ്ട് ഇന്ന് സ്വർണവിലയിൽ വർധനയുണ്ടായി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 320 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 52,920 രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ രണ്ട് ദിനം കൊണ്ട് സ്വർണവിലയിൽ 200 രൂപ വീതം ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 40 രൂപ വർധിച്ച് 6,615 രൂപയിലേക്ക് ഉയർന്നു.
എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 344 രൂപ വർധിച്ച് 57,728 രൂപയായി ഉയർന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 43 രൂപ വർധിച്ച് 7,216 രൂപയിലേക്കും ഉയർന്നു.
പതിനെട്ട് കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 256 രൂപ വർധിച്ച് 43,296 രൂപയിലേക്ക് ഉയർന്നപ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 32 രൂപ വർധിച്ച് 5,412 രൂപയിലേക്കും ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.