Sections

Gold Rate: Gold Price Today in Kerala: സ്വർണവിലയിൽ വർധനവ് വീണ്ടും 53000 ന് മുകളിൽ

Thursday, Jun 20, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില വർധിച്ചു. സ്വർണവില ഇതോടെ വീണ്ടും 53,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചത് 160 രൂപ. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില വർധനയോടെ 53,120 രൂപയായി ഉയർന്നു. ചൊവ്വാഴ്ച സ്വർണത്തിന് 80 രൂപ കുറഞ്ഞപ്പോൾ ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 20 രൂപ വർധിച്ച് 6,640 രൂപയിലേക്ക് എത്തി.

24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് 176 രൂപ വർധിച്ച് 57,952 രൂപയിലേക്ക് ഉയർന്നപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 22 രൂപ വർധിച്ച് 7,244 രൂപയിലേക്കും ഉയർന്നു.

എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചത് 136 രൂപ. 43,464 രൂപയ്ക്കാണ് 18 കാരറ്റ് എട്ട് ഗ്രാം സ്വർണം ഇന്ന് വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് 17 രൂപ വർധിച്ച് 5,433 രൂപയിലേക്കും ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.