Sections

സ്വർണവിലയിൽ ഇന്ന് ഇടിവ്; മെയ് 9 ശേഷം ആദ്യമായി 53,000 ന് താഴെ

Monday, Jun 03, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 52,880 രൂപയിലേക്ക് ഇടിഞ്ഞു. മെയ് 9 ന് ശേഷം ഇതാദ്യമായാണ് സ്വർണവില 53,000 രൂപയിലും താഴേയ്ക്ക് പോകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 40 രൂപയുടെ ഇടിവുണ്ടായി. 6,610 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് ഇടിഞ്ഞത് 352 രൂപയാണ്. 57,688 രൂപയ്ക്കാണ് എട്ട് ഗ്രാം 24 കാരറ്റ് സ്വർണം ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില ഇന്ന് 44 രൂപയുടെ ഇടിവിലൂടെ 7,211 രൂപയായി കുറഞ്ഞു.

18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് വില ഇന്ന് 264 രൂപയുടെ ഇടിവിലൂടെ 43,264 രൂപയായും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 33 രൂപ ഇടിഞ്ഞ് 5,408 രൂപയായും താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.