Sections

സ്വർണവിലയിലെ ചാഞ്ചാട്ടം ഇന്നും തുടർന്നു; കുതിച്ചുയർന്ന് സ്വർണവില

Thursday, Jun 06, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന പോന്ന വിലയിലെ ചാഞ്ചാട്ടം ഇന്നും തുടർന്ന് സ്വർണം. ഇന്നലെ വില കുറഞ്ഞ സ്വർണത്തിന് ഇന്ന് വില കുതിച്ചുയർന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 560 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,840 രൂപയായി വർധിച്ചു.

ജൂൺ മാസം തുടക്കം മുതൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയായിരുന്നു. ജൂൺ ഒന്നിന് 160 രൂപയുടെ ഇടിവിലൂടെ 53,200 രൂപയ്ക്ക് വ്യാപാരം നടന്ന സ്വർണത്തിന് ജൂൺ മൂന്നായപ്പോഴേയ്ക്കും വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി 52,880 രൂപ എന്ന ജൂൺ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീഴുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ജൂൺ നാലിന് വീണ്ടും വില വർധിക്കുയും 560 രൂപയുടെ വർധനവിലൂടെ 53,440 രൂപയിലേക്ക് ഉയരുകയും ചെയ്തു. ഇന്നലെ വീണ്ടും ഇടിവ് നേരിട്ട സ്വർണവില 160 രൂപയുടെ ഇടിവിലൂടെ 53,280 രൂപയായി കുറയുകയും ചെയ്തിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഇന്ന് 70 രൂപയുടെ വർധനയിലൂടെ 6,730 രൂപയിലേക്ക് ഉയർന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചത് 616 രൂപ. ഇതോടെ എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 58,736 രൂപയിലേക്ക് കുതിച്ചുയർന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില ഇന്ന് 77 രൂപയുടെ വർധനവിലൂടെ 7,342 രൂപയിലേക്ക് ഉയർന്നു.

18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 456 രൂപയുടെ വർധനവിലൂടെ 44,048 രൂപയായി വർധിച്ചപ്പോൾ 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 57 രൂപയുടെ വർധനവിലൂടെ 5,506 രൂപയിലേക്കും ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.