- Trending Now:
സംസ്ഥാനത്ത് തുടർച്ച രണ്ടാം ദിനവും വിലയിൽ വർധനവ് രേഖപ്പെടുത്തി സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 240 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 54,000 രൂപ കടന്ന് മുന്നേറി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 54,080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടർന്ന് പോരുന്നതിനിടെയാണ് തുടർച്ചയായ രണ്ട് ദിനവും വില വർധനവ് രേഖപ്പെടുത്തുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഇന്ന് 30 രൂപയുടെ വർധനവിലൂടെ 6,760 രൂപയായി ഉയർന്നു.
24 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് 264 രൂപ വർധിച്ച് 59,000 രൂപയിലെത്തിയപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 33 രൂപ വർധിച്ച് 7,375 രൂപയിലും എത്തി.
18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത് 200 രൂപ. 44,248 രൂപയ്ക്കാണ് 18 കാരറ്റ് എട്ട് ഗ്രാം സ്വർണം വിൽപ്പന നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപ വർധിച്ച് 5,531 രൂപയായി വർധിച്ചു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.