- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന വിലയിലെ വൻ ഇടിവിന് വിരാമമിട്ടുകൊണ്ട് ഇന്ന സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,600 രൂപയായി ഉയർന്നു. ബജറ്റ് അവതരണത്തിന്റെ പിന്നാലെ 2000 രൂപ ഇടിഞ്ഞ സ്വർണത്തിന് ജൂലൈ 25ന് വീണ്ടും 760 രൂപയുടെ ഇടിവ് നേരിട്ടിരുന്നു. ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 25 രൂപ വർധിച്ച് 6,325 രൂപയായി ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.