- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം മായി തുടർന്ന വിലയിലെ ഇടിവ് സ്വർണം ഇന്നും ആവർത്തിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. നേരത്തെ ജൂലൈ പതിനേഴിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 55,000 രൂപയിലേക്ക് എത്തിയതിന് ശേഷം സ്വർണവിലയിൽ തുടർച്ചയായി ഇടിവ് സംഭവിക്കുകയാണ്. വ്യാഴാഴ്ച 120 രൂപയുടെയും വെള്ളിയാഴ്ച 360 രൂപയുടെയും ശനിയാഴ്ച 280 രൂപയുടെയും ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. ജൂലൈ പതിനേഴിന് ശേഷം ആകെ 840 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ സംഭവിച്ചത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞ് 6,770 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.