- Trending Now:
കേന്ദ്ര ബജറ്റിന്റെ സ്വാധീനം തുടർന്നുകൊണ്ട് സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 760 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 51,200 രൂപയിലേക്ക് ഇടിഞ്ഞു. നേരത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെയന്ന് രണ്ട് തവണയായി 2200 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു.
ജൂലൈ 17ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 55,000 രൂപയിലേക്ക് ഉയർന്ന സ്വർണവിലയിൽ പിന്നീടുള്ള എട്ട് ദിനംകൊണ്ട് 3800 രൂപയുടെ ഇടിവാണുണ്ടായത്.
ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ ഇന്ന് 95 രൂപ ഇടിഞ്ഞ് 6,400 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.