Sections

Gold Rate: Gold Price Today in Kerala: ഞെട്ടിച്ച് സ്വർണം; ഒരു ദിവസത്തെ വിശ്രമിത്തിന് പിന്നാലെ വീണ്ടും കുതിച്ച് സ്വർണവില

Saturday, Jul 06, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില വീണ്ടും 54,000 രൂപ കടന്ന് മുന്നേറി. 54,120 രൂപയാണ് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. നേരത്തെ വ്യാഴാഴ്ചയും സ്വർണത്തിന്റെ വിലയിൽ 520 രൂപയുടെ വർധനവ് സംഭവിച്ചിരുന്നു. തുടർന്ന് ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വീണ്ടും കുതിപ്പ് സംഭവിക്കുകയായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 65 രൂപ വർധിച്ച് 6,765 രൂപയിലേക്ക് ഉയർന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില ഇന്ന് 568 രൂപയുടെ വർധനയിലൂടെ 59,040 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് വർധിച്ചത് 71 രൂപ. ഇതോടെ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,380 രൂപയിലേക്ക് ഉയർന്നു.

പതിനെട്ട് കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് 424 രൂപ വർധിച്ച് 44,280 രൂപയിലേക്കും ഒരു ഗ്രാം പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 53 രൂപ വർധിച്ച് 5,535 രൂപയിലേക്കും എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.