Sections

Gold Rate: Gold Price Today in Kerala: സ്വർണവില വീണ്ടും താഴേയ്ക്ക്; ഇന്ന് 280 രൂപയുടെ ഇടിവ്

Tuesday, Jul 09, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് നേരിട്ടു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 280 രൂപയുടെ ഇടിവാണ് ഇന്ന് നേരിട്ടത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 53,680 രൂപയിലേക്ക് താഴ്ന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നത്. ഇന്നലെയും ഇന്നുമായി 440 രൂപയുടെ ഇടിവാണ് സ്വർണം നേരിട്ടത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഇന്ന് 35 രൂപയുടെ ഇടിവിലൂടെ 6,710 രൂപയായി താഴ്ന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില ഇന്ന് 304 രൂപ ഇടിഞ്ഞ് 58,560 രൂപയായി താഴ്ന്നപ്പോൾ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില ഇന്ന് 38 രൂപ ഇടിഞ്ഞ് 7,320 രൂപയിലേക്കും താഴ്ന്നു.

പതിനെട്ട് കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് ഇന്ന് ഇടിഞ്ഞത് 232 രൂപ. ഇതോടെ എട്ട് ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 43,920 രൂപയിലേക്ക് താഴ്ന്നു. ഒരു ഗ്രാം പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 29 രൂപ ഇടിഞ്ഞ് 5,490 രൂപയായും കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.