- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,600 രൂപയിലേക്ക് കുതിച്ചുയർന്നു. ശനിയാഴ്ച മുതൽ തിങ്കളാഴ്ചവരെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ചൊവ്വാഴ്ച 80 രൂപയുടെ നേരിയ വർധന നേരിടുകയും ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 65 രൂപ വർധിക്കുകയും 6,700 രൂപയിലേക്ക് എത്തുകയും ചെയ്തു.
എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 568 രൂപയുടെ വർധന സംഭവിക്കുകയും വില 58,472 രൂപയായി ഉയരുകയും ചെയ്തു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 71 രൂപ വർധിച്ച് 7,309 രൂപയിലേക്ക് എത്തുകയും ചെയ്തു.
പതിനെട്ട് കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് വില ഇന്ന് 424 രൂപ വർധിച്ച് 43,856 രൂപയിലേക്ക് ഉയർന്നപ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 53 രൂപ വർധിച്ച് 5,482 രൂപയിലേക്കും ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.