Sections

Gold Rate: Gold Price Today in Kerala: ഒരു ദിവസത്തെ വിശ്രമത്തിന് പിന്നാലെ സ്വർണവിലയിൽ ഇന്ന് വർധന

Thursday, Jul 11, 2024
Reported By Admin
Gold Price Today in Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ് സംഭവിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 160 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,840 രൂപയിലേക്ക് ഉയർന്നു. ഇന്നലെ ഒരു ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്ന് സ്വർണത്തിന് വിലയിൽ വർധനവുണ്ടായത്. നേരത്തെ ജൂലൈ 8, 9 തീയതികളിൽ സ്വർണത്തിന് തുടർച്ചയായി വിലയിൽ ഇടിവും നേരിട്ടിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 20 രൂപ വർധിച്ച് 6,730 രൂപയായും ഉയർന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 176 രൂപയുടെ വർധനയുണ്ടായി. ഇതോടെ എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 58,736 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില ഇന്ന് 22 രൂപയുടെ വർധനയിലൂടെ 7,342 രൂപയായി ഉയർന്നു.

18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് 128 രൂപ വർധിച്ച് 44,048 രൂപയായി ഉയർന്നപ്പോൾ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില ഇന്ന് 16 രൂപ വർധിച്ച് 5,506 രൂപയിലേക്കും ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.