- Trending Now:
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് പോന്ന തുടർച്ചയായ വില വർധനവിനും റെക്കോർഡ് തിരുത്തലിനും പിന്നാലെ ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 120 രൂപയുടെ നേരിയ ഇടിവാണിന്നുണ്ടായത്. ഇതോടെ സ്വർണത്തിന്റെ വില 60,320 രൂപയിലേക്ക് താഴ്ന്നു.
നേരത്തെ, ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചയായി വില വർധിക്കുകയും ജനുവരി 17ന് ചരിത്രത്തിലേ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായ 59,600 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിനം 59,480 രൂപയിലേക്ക് വില താഴ്ന്നിരുന്നെങ്കിലും ജനുവരി 20ന് വീണ്ടും വില വർധിച്ച് 59,600 രൂപയിലേക്ക് തന്നെ വീണ്ടും എത്തുകയും ജനുവരി 22ന് 60,200 രൂപയിലേക്ക് ഉയർന്ന് ഒക്ടോബർ 31ന് സൃഷ്ടിച്ച 59,640 രൂപ എന്ന റെക്കോർഡ് തിരുത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിനം വിലയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും 24ന് വീണ്ടും വില വർധിച്ച് 60,440 രൂപയിലേക്ക് ഉയർന്ന് പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ഉണ്ടായി. തുടർന്ന് 25,26 തീയതികളിൽ വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വിലയിൽ നേരിയ ഇടിവ് സംഭവിച്ചിരിക്കുന്നത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞ് 7,540 രൂപയായി താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.