Sections

Gold Rate; Gold Price Today in Kerala: കുതിച്ച് സ്വർണവില, പുതിയ റെക്കോർഡ്; ആദ്യമായി 60000 രൂപ കടന്നു

Wednesday, Jan 22, 2025
Reported By Admin
Gold Price in Kerala Surges to ₹60,200 Per Sovereign

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. 2024 ഡിസംബറിലും ഈ മാസവും സ്വർണവില കുതിപ്പിന്റെ ട്രെന്റ് പിൻ തുടരുന്നതിനാൽ തുടർച്ചയായി വില വർധിക്കുന്നതാണ് കാണുവാൻ സാധിക്കുന്നത്. 2024 ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു സ്വർണവിലയുടെ ചരിത്രത്തിലെ ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. ആ റെക്കോർഡാണ് ഇന്ന് തിരുത്തിക്കുറിക്കപ്പെട്ടത്.

ജനുവരി ഒന്ന് 57,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് തുടർച്ചയായ വില വർധയുടെ ഫലമായി ഇന്ന് 60,200 രൂപയിൽ എത്തി നിൽക്കുന്നത്. 3000 രൂപയുടെ വർധനയാണ് കഴിഞ്ഞ 20 ദിവസം കൊണ്ട് സംഭവിച്ചിരിക്കുന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 75 രൂപ വർധിച്ച് 7,525 രൂപയായി ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.