Sections

Gold Rate; Gold Price Today in Kerala: വൻ കുതിപ്പിൽ സ്വർണം: വിലയിൽ ഇന്ന് പുതിയ റെക്കോർഡ്

Wednesday, Jan 29, 2025
Reported By Admin
Gold Price Hits Record ₹60,760 Per Pavan After ₹680 Surge

സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 680 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,760 രൂപയിലേക്ക് കുതിച്ച് പുതിയ റെക്കോർഡ് ഉയരത്തിലേക്ക് എത്തി.

നേരത്തെ, ജനുവരി 22ന് 60,200 രൂപയിലേക്ക് എത്തി 2024 ഒക്ടോബർ 31 ലെ 59,640 രൂപ എന്ന റെക്കോർഡ് തിരുത്തുകയും പിന്നീട് ജനുവരി 24 ന് 60,440 രൂപയിലേക്ക് ഉയർന്ന് വീണ്ടും റെക്കോർഡ് തിരുത്തുകയും ചെയ്തരുന്നു. എന്നാൽ ജനുവരി 26 വരെ ഇതെ നിരക്കിൽ തുടർന്നതിന് ശേഷം 27 നും ഇന്നലെയും സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിക്കുകയും 60,080 രൂപയിലേക്ക് വില താഴുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 85 രൂപ വർധിച്ച് 7,595 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.