Sections

Gold Rate; Gold Price Today in Kerala: വിലയിൽ മാറ്റമില്ലാതെ സ്വർണം; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

Tuesday, Jan 21, 2025
Reported By Admin
Gold Price Today in Kerala: No Change at ₹59,600 per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ വിൽപ്പന നടന്ന 59,600 രൂപയിൽ തുടരുന്നു. ഇത് ഈ മാസത്തെ ഇതുവരെയുള്ളതിൽ വച്ചേറ്റവും ഉയർന്ന നിരക്കാണ്. ഒക്ടോബർ 31ന് വിൽപ്പന നടന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 59,640 രൂപ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന നിരക്കും കൂടിയാണിത്.

ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിനാണ് തുടർന്നുള്ള ദിവസങ്ങളിൽ വില വർധിക്കുകയും ജനുവരി 17ന് 59,600 രൂപയിലേക്ക് എത്തുകയും ചെയ്തത്. തുടർന്ന് തൊട്ടടുത്ത ദിവസം നേരിയ വില ഇടിവിലൂടെ 59,480 രൂപയിലേക്ക് താഴ്ന്ന സ്വർണവില ജനുവരി 20ന് വീണ്ടും 59,600 രൂപയിലേക്ക് എത്തുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,450 രൂപയിൽ തുടരുന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.