Sections

Gold Rate; Gold Price Today in Kerala: സ്വർണവില വൻ കുതിപ്പിൽ; 61000 കടന്നു

Friday, Jan 31, 2025
Reported By Admin
Gold Price in Kerala Rises by ₹960 Per Sovereign, Reaches ₹61,840

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 960 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണത്തിന്റെ വില 61,840 രൂപയിലേക്ക് കുതിച്ചുയർന്നു.

ജനുവരി ഒന്നിന് 57,200 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണമാണ് ഒരു മാസം പൂർത്തിയാകുമ്പോൾ 61,840 രൂപയിലേക്ക് എത്തി നിൽക്കുന്നത്. ഒരു മാസത്തിനിടയ്ക്ക് 4,640 രൂപയുടെ വർധനയാണ് സ്വർണവിലയിൽ സംഭവിച്ചിരിക്കുന്നത്.

രാജ്യാന്തര വിലണിയിൽ സ്വർണവില റെക്കോർഡ് ഭേദിച്ച് പുതിയ ഉയരത്തിലേക്ക് എത്തിയിരുന്നു ഇതേത്തുടർന്നാണ് കേരളത്തിലും സ്വർണവില പുതിയ ഉയരത്തിലേക്ക് എത്തിയത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 47 ഡോളറോളം ഉയർന്ന് 2799.09 ഡോളറിലേക്ക് എത്തിയിരുന്നു. ഒക്ടോബർ 31നുള്ള 2,790 ഡോളറെന്ന റെക്കോർഡാണ് തിരുത്തിക്കുറിക്കപ്പെട്ടത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 120 രൂപ വർധിച്ച് 7,730 രൂപയിലേക്ക് എത്തി.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.